ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ട്വിറ്റര്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയെ മഹത്തരമാക്കുന്നത് ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും വൈവിധ്യമാണെന്നും
രാജ്യത്തിന്റെ ആത്മാവിനെ അപമാനിക്കരുതെന്നും രാഹുല്‍ വിമര്‍ശിച്ചു.
വോട്ടു ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം. യുപിയില്‍ പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.