X

ബ്ലാസ്‌റ്റേഴ്‌സ് വീണു; പരാജയം എതിരില്ലാത്ത മൂന്ന് ഗോളിന്

കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീം പരാജയപ്പെട്ടത്. ജംഷഡ്പൂരിനായി ഗ്രേഗ് സ്‌റ്റേവര്‍ട്ട് രണ്ടു ഗോളുകളും ഡാനിയേല്‍ ചീമ ഒരു ഗോളും നേടി. ഗ്രേഗ് സ്‌റ്റേവര്‍ട്ട് നേടിയ രണ്ട് ഗോളുകളും പെനാല്‍ട്ടിയില്‍ നിന്നാണ്. 45, 48 മിനിറ്റുകളിലാണ് ആ രണ്ട് ഗോളും പിറന്നത്. ശേഷം 53ാം മിനിറ്റിലാണ് ഡാനിയേല്‍ ചീമ സ്‌കോര്‍ ചെയ്തത്.

പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 14 മത്സരങ്ങളില്‍ നിന്ന് 6 ജയവും 5 തോല്‍വിയോടെ 23 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.  23 പോയിന്റ് തന്നെയുള്ള എടികെ മോഹന്‍ ബഗാനും ബംഗലൂരുവുമാണ്‌  മൂന്ന് നാല് സ്ഥാനങ്ങളില്‍ ഉള്ളത്. ഫെബ്രുവരി 14ന് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

web desk 3: