X

സൗദിയിൽ വാഹനം ഓഫാക്കാതെ പുറത്തിറങ്ങരുതെന്ന്; 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ

സൗദിയിൽ വാഹനം ഓഫാക്കാതെ പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്‌ടറേറ്റ്. പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും. ഏതു രാജ്യത്തു നിന്നാണോ നമ്പർ പ്ലേറ്റ് ഇഷ്യു ചെയ്തതെങ്കിൽ ആ രാജ്യക്കാർക്കു മാത്രമേ വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ സൗദിയിൽ ഓടിക്കാൻ അനുമതിയുള്ളൂവെന്നും മറ്റു രാജ്യക്കാർക്ക് വിദേശ നമ്പർ പ്ലേറ്റുള്ള വാഹനം സൗദിയിൽ ഓടിക്കാൻ അനുമതിയില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ്.

webdesk14: