X

കോണ്‍ഗ്രസ് മുക്തഭാരതമെന്ന് മോദി പറയുന്നത് കോണ്‍ഗ്രസുകാരെ കൊല്ലണമെന്ന അര്‍ത്ഥത്തിലോ? സനാതന പരാമര്‍ശത്തിലുറച്ച് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ബി.ജെ.പി വളച്ചൊടിക്കുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.

ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡി.എം.കെ.ക്കാരെ കൊല്ലണം എന്നാണോ? കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണം എന്നാണോ?’- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു- ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം.

webdesk13: