X

ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും; ഹിലരി ചടങ്ങിനെത്തും

വാഷിംങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്(70)ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യപ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുക്കും. ട്രംപ് അധികാരമേല്‍ക്കുന്നതിന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ് ട്രംപ്്. ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് സത്യപ്രതിജ്ഞ ചെയ്യും. പിന്നീട് ഉദ്ഘാടന പ്രസംഗവും നടക്കും. മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. കൂടാതെ ജോര്‍ജ്ജ് ഡബ്‌ള്യു ബുഷ്,ബില്‍ ക്ലിന്റണ്‍,ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്കും ഭാര്യമാര്‍ക്കും ക്ഷണമുണ്ട്. ചടങ്ങില്‍ ഹിലരി ക്ലിന്റണും പങ്കെടുക്കും.

2016നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടുമാസത്തിനുശേഷമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേല്‍ക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ പ്രതിഷേധക്കാരും എത്തും. സത്യപ്രതിജ്ഞക്കുശേഷം വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ യാത്രക്കിടെ വഴിയരികില്‍ ആരാധകര്‍ക്കൊപ്പം പ്രതിഷേധക്കാരും ഉണ്ടാകും.

chandrika: