X

തെറ്റായ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല: ഹര്‍ദിക് പാണ്ഡ്യ

 

ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു.

സത്യത്തില്‍ ഞാന്‍ ആവിശ്യപ്പെട്ട പ്രകാരം വിശ്രമം ബോര്‍ഡ് അനുവദിക്കുകയായിരുന്നു .ഈ വര്‍ഷം വളരെയധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചു കഴിഞ്ഞു. ശരീരത്തിന് വിശ്രമം ആവിശ്യമാണെന്ന് തോന്നുണ്ട്. പൂര്‍ണ്ണമായും കായിക ക്ഷമത എനിക്കിപ്പോള്‍ ഇല്ല. അതു കൊണ്ടു തന്നെ വിശ്രമം അനിവാര്യമാണ്. കളത്തില്‍ 100 ശതമാനവും പ്രകടനം പുറത്തെടുക്കാന്‍ പൂര്‍ണ്ണ കായികക്ഷമത വേണ്ടത് അനിവാര്യമാണ്.തെറ്റായ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയടക്കം ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലായി ഇന്ത്യ കളിച്ച 33 കളിയില്‍ മുപ്പതിലും ഹര്‍ദിക്  കളിച്ചിരുന്നു. ഇത്രയും മത്സരങ്ങളില്‍ നൂറ്റിയമ്പതോളം ഓവറുകളും ഒട്ടുമിക്ക മത്സരത്തില്‍ ബാറ്റും ചെയ്തിട്ടുണ്ട് പാണ്ഡ്യ. തുടരെ മത്സരങ്ങള്‍ കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള
സാധ്യത മുന്‍നിര്‍ത്തി കണ്ടാണ് ടെസ്റ്റ് പരമ്പരയില്‍ ഹര്‍ദികിനെ ഒഴിവാക്കുന്നതെന്ന്‌
ബി.സി.സി.ഐ പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.എന്നാല്‍ യുവതാരങ്ങള്‍ ക്രിക്കറ്റ് ലളിതമായി കാണുന്നെന്നും ആഢംബര ജീവിതമാണ് ഇതിനു പ്രരിപ്പിക്കുന്നതെന്നുമുള്ള വിമര്‍ശനം പരക്കെ ഉയര്‍ന്നതോടെ മറുപടിയുമായിരംഗത്തെത്തുകയായിരുന്നു ഹര്‍ദിക്.

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് വ്യാഴായ്ച ഈഡന്‍ ഗാര്‍ഡനില്‍ തുടക്കമാവും

 

chandrika: