X

‘എന്നെ നോക്കി ചിരിക്കരുത്’ പളനിസാമിയോട് സ്റ്റാലിന്‍: അതിനൊരു കാരണമുണ്ട്‌

ചെന്നൈ: തന്നെ നോക്കി ചിരിക്കരുതെന്ന് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി കെ.പളനിസാമിയോട് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍. ഒ. പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പറഞ്ഞ കാരണങ്ങളിലൊന്ന് അദ്ദേഹം സഭയില്‍വെച്ച് സ്റ്റാലിനെ നോക്കി ചിരിച്ചെന്നായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ചിരിക്കരുതെന്ന് സ്റ്റാലിന്റെ ഉപദേശം.

ജയലളിത പലതവണ തന്നെ ചിരിച്ചു കാണിച്ചിട്ടുണ്ട്, ഉപചാരപൂര്‍വം സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ സ്റ്റാലിന്‍ ഇതുസംബന്ധിച്ച് ജയലളിതയെ ശശികല ചോദ്യം ചെയ്തിട്ടുണ്ടോയെന്നും അന്നു ചോദിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ ഭാഗമാണു ചിരിച്ചു കാണിക്കുന്നത്. ചിരിക്കുന്നത് ആക്ഷേപകരമായ കാര്യമല്ല. ഇത്തരത്തില്‍ പറയുന്നതാണ് അപകീര്‍ത്തികരം. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളില്‍ ജനങ്ങള്‍ ചിരിക്കുമ്പോള്‍ ശശികലയ്ക്ക് എന്താണു പറയാനുള്ളതെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.

നാളെയാണ് തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ്. 234 അംഗ സഭയില്‍ 117 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 124 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി പളനിസാമി അവകാശപ്പെടുന്നത്. എന്നാല്‍ പന്നീര്‍സെല്‍വം ക്യാമ്പും പ്രതീക്ഷയിലാണ്. 11 പേരുടെ പിന്തുണയാണ് പന്നീര്‍സെല്‍വത്തിനുള്ളത്. ഡി.എം.കെയുടെ നിലപാടാവും ഇവരുടെ ഭാവി നിര്‍ണയിക്കുക.

chandrika: