X

ദോത്തി ചലഞ്ച്; ചരിത്രം രചിച്ച് മുസ്‌ലിം യൂത്ത്‌ലീഗ്

കോഴിക്കോട്: രണ്ടര ലക്ഷം പിന്നിട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്‍ ചരിത്രം രചിച്ചതായി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദോത്തി ചലഞ്ചിന് ആഹ്വാനം ചെയ്ത ദിവസം മുതല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 30 ാം തിയ്യതി വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ രാത്രി എട്ട് മണി വരെ നീട്ടുകയായിരുന്നു. എത്ര രൂപ ലഭിച്ചു, എത്ര ദോത്തികള്‍ ചെലവായി എന്ന് ആര്‍ക്കും മനസിലാക്കാവുന്ന രീതിയിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ദോത്തികള്‍ സംഭാവന നല്‍കിയവര്‍ക്ക് പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ മാഹിന്‍ സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരും സംബന്ധിച്ചു.

web desk 3: