X
    Categories: indiaNews

സ്ത്രീധന മരണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധന പീഡനങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കുറ്റക്കാരായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിനെതിരായ മൊത്തത്തിലുള്ള കുറ്റകൃത്യമായി കണക്കാക്കണമെന്നും കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച നിയമനടപടികള്‍ ഉണ്ടാകണമെന്നും ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനാ ബെഞ്ച് പറഞ്ഞു.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവിനും ഭര്‍തൃപിതാവിനും 10 വര്‍ഷം വീതം കഠിന തടവ് വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. വിചാരണക്കോടതി വിധി നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതിയും ശരിവെച്ചിരുന്നു.

web desk 3: