X
    Categories: gulfNews

സഊദി ഷൂറ കൗണ്‍സില്‍ നേതൃസ്ഥാനത്ത് വനിതയെ നിയമിച്ചു

റിയാദ്: സഊദി ശൂറ കൗണ്‍സിലിന്റെ അസിസ്റ്റന്റ് സ്പീക്കറായി വനിതയെ നിയമിച്ചു. ഡോ.ഹനാന്‍ ബിന്‍ത് അബ്ദുല്‍ റഹീം അല്‍ അഹ്മദിയെയാണ് നിയമിച്ചത്. ശൂറ കൗണ്‍സിലിന് നേതൃത്വം നല്‍കുന്ന പ്രഥമ വനിതയാണ് അവര്‍. സാമ്പത്തിക ശാസ്ത്രത്തിലും ആരോഗ്യ പരിപാലനത്തിലും വിദഗ്ധയാണ് ഡോ. ഹനാന്‍.

ഏഴ് വര്‍ഷം മുമ്പ് ഷൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ ബാച്ചിലെ അംഗമാണ് ഡോ. ഹനാന്‍. 1986ല്‍ കിങ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇവര്‍ 1989 ല്‍ യുഎസിലെ തുലൈന്‍ സര്‍വകലാശാലയില്‍ നിന്ന് ആരോഗ്യ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ആരോഗ്യ സേവന വിഭാഗം പ്രഫസര്‍, റിയാദ് എക്കണോമിക് ഫോറത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം, സഊദി മാനേജ്‌മെന്റ് അസോസിയേഷന്റെ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

നിരവധി പ്രാദേശിക, അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും സഊദി അറേബ്യയെ പ്രതിനിധീകരിച്ച് ഹനാന്‍ അല്‍ അഹ്മദി പങ്കെടുത്തിട്ടുണ്ട്. നിരവധി ശാസ്ത്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

web desk 1: