X

സ്വന്തമായ ആശയസമ്പന്നത കൊണ്ടും കര്‍മ്മശേഷി കൊണ്ടും ശ്രദ്ധേയനായ നേതാവ്;ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും കേരള രാഷ്ട്രീയത്തിലെത്തന്നെയും കരുത്തനായ നേതാവായിരുന്നു വിടപറഞ്ഞ ആര്യാടന്‍ മുഹമ്മദെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി.

സ്വന്തമായ ആശയസമ്പന്നത കൊണ്ടും കര്‍മ്മശേഷി കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പൊതുരംഗത്ത് തലയെടുപ്പോടെ നിലകൊണ്ട നേതാവായിരുന്നു. വിവിധ രംഗങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച കര്‍മ്മധീരനായ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. മികവുറ്റ ഭരണാധികാരിയായും സവിശേഷതയുള്ള നിയമസഭാ സാമാജികനായും രാഷ്ട്രീയവേദികളെ പ്രകമ്പനം കൊള്ളിച്ച പ്രസംഗകനായുമെല്ലാം അദ്ദേഹം ശോഭിച്ചു. പ്രതിപക്ഷത്തെ ജയിച്ചടക്കുംവിധം നിയമസഭയില്‍ അദ്ദേഹം നടത്തിയ ചില പ്രഭാഷണങ്ങള്‍ സഭാതലത്തെ കോരിത്തരിപ്പിക്കാന്‍ പര്യാപ്തമായിരുന്നു അദ്ദേഹം പറഞ്ഞു.

 

 

 

web desk 3: