X
    Categories: CultureMoreNewsViews

ഡ്രൈവിങ്​ ലൈസൻസും ആർ.സിയും ഇനി മൊബൈലിൽ മതി

കോഴിക്കോട്: ഡ്രൈ​വി​ങ്ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​സ്സ​ൽ ഇ​നി കൊ​ണ്ടു​ന​ട​ക്കേ​ണ്ട. പരിശോധകർ​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ത്ത​രം രേ​ഖ​ക​ളു​ടെ ഫോട്ടോ കാ​ണി​ച്ചാ​ൽ മ​തി​യെ​ന്ന്​ ​ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി.​ജി.​പി, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. കേ​ര​ള​ത്തി​ൽ ഇ​ത്​ ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​താ​യി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ കെ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. 1989 ലെ ​കേ​ന്ദ്ര മോട്ടോര്‍
വാ​ഹ​ന നിയമത്തിന്റെ 139ാം ച​ട്ടം ഭേ​ദ​ഗ​തി ചെയ്തതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇൗ ​പ​രി​ഷ്​​കാ​രം.

ഭേ​ദ​ഗ​തി നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ (ആ​ർ.​സി), ഇ​ൻ​ഷു​റ​ൻ​സ്, ഫി​റ്റ്​​നെ​സ്, പെ​ർ​മി​റ്റ്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, പു​ക പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ​വ മൊ​ബൈ​ൽ ​ഫോണ്‍ പോ​ലു​ള്ള ഏ​തെ​ങ്കി​ലും ഇ​ല​ക്ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ത്തി​ൽ പ​ക​ർ​ത്തി​ കാ​ണി​ച്ചാ​ൽ മ​തി. യൂ​നി​ഫോ​മി​ലു​ള്ള പൊ​ലീ​സോ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​യോ​ഗി​ക്കു​ന്ന മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ലു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​വ​ണം.

ബ​ന്ധ​പ്പെ​ട്ട ഉ​​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഇ​തു സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഇതിന്റെ പേ​രി​ൽ പൗ​ര​ന്മാ​ർ അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യോ പ്ര​യാ​സ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും ഇൗ​മാ​സം 19ന്​ ​അ​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ശ​യം തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം അ​സ്സ​ൽ രേ​ഖ​ക​ൾ ഒാ​ഫി​സി​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: