X

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചു;തൃശൂരില്‍ 2 ഡ്രൈവര്‍മാരെ എം.വി.ഡി പിടികൂടി

മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ തൃശൂരില്‍ പിടിയിലായി. ചേര്‍പ്പ് തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 2 ഡ്രൈവര്‍മാര്‍മാരെ പിടികൂടിയത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പരിശോധന.

ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ സി സുരേന്ദ്രന്‍ ഏറ്റെടുത്തു. പിടിയിലായ 2 ഡ്രൈവര്‍മാരുടെയും ഡ്രൈവിങ്
ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എം വി ഡി അറിയിച്ചു.

webdesk13: