X

പോസ്റ്റൽ മാർഗം ലഹരിക്കടത്ത്; കൊച്ചിയില്‍ ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്തിയ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ആണ് പിടികൂടിയത്. ഇവരില്‍ നിന്ന് 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ശരത് പാറക്കല്‍, ഷാരോണ്‍, അബിന്‍ ബാബു, അമ്പാടി കെ.പി, ഷാജി, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.

ജര്‍മനിയില്‍ നിന്നും ലഹരി എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. വിവിധ സാധനങ്ങളില്‍ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാരകമയക്കുമരുന്നുകള്‍ എത്തുന്നുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.

 

 

webdesk14: