X

മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധമൂലം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധമൂലം. കരളിലും കുടലിലും അണുബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുടുങ്ങിയപ്പോള്‍ ഉണ്ടായ സമ്മര്‍ദവും മരണകാരണമായി. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകും വഴിയാണ് കടുവ ചത്തത്. കടുവ ചത്തതിൽ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

വലതു ഭാഗത്തെ പല്ലു പോയതിനാൽ കാട്ടിൽ വിടാൻ കഴിയില്ലാത്തതു കൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്. കൊട്ടിയൂരിൽ നിന്ന്  ഇന്നലെ രാത്രി 9 മണിയോടെ തൃശൂരിലേക്ക് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെട്ടു.
കൊണ്ടോട്ടിയിൽ വച്ച് കടുവ  അനങ്ങുന്നില്ലെന്ന് മനസിലാക്കിയ വെറ്റിനറി ഡോക്ടർമാരുടെ സംഘം വിശദ പരിശോധന നടത്തിയപ്പോഴാണ് കടുവ ചത്തുവെന്ന്  ഉറപ്പിച്ചത്. മയക്കുവെടി വയ്ക്കുന്ന മൃഗങ്ങൾ ചത്തുപോകുന്നതിൽ അന്വേഷണം വേണമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നും കെ സുധാകരൻ.

webdesk13: