കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നത് പതിവായതിനാല്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, രാത്രി മദ്യപിച്ച് ഉറങ്ങി രാവിലെ വാഹനം ഓടിച്ചാലും അപകടം ഒഴിവല്ല, പിടിയിലായാല്‍ ലൈസന്‍സ് പോകും.
എംവിഡി നടത്തിയ പരിശോധനകളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ 1121 പേരുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് കൊച്ചിയില്‍ റദ്ദാക്കിയത്. എറണാകുളം ആര്‍ടിഒ കെ.ആര്‍. സുരേഷ്, ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിയറിങ് നടപടികള്‍ വേഗത്തിലാക്കിയാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്.
രക്തത്തില്‍ മദ്യത്തിന്റെ അളവ് 50 മില്ലിഗ്രാമിന് മുകളിലാണെങ്കില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നതാണ് നിയമം. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മദ്യപിച്ച് വാഹനം ഓടിച്ചതിനായി 437 പേര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടു. ബസ്, ലോറി, കാര്‍ ഡ്രൈവര്‍മാരാണ് കൂടുതലും പ്രതികളായി കണ്ടെത്തപ്പെട്ടത്.
നിയമലംഘകര്‍ക്ക് ഒരു ദിവസത്തെ പ്രത്യേക ക്ലാസ് നിര്‍ബന്ധമായും ഇരിക്കേണ്ടിവരും എന്നും എംവിഡി വ്യക്തമാക്കി.