X

മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാനെത്തിയ പൊലീസുകാരനെ വെട്ടി കൊലക്കേസ് പ്രതി

തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചേര്‍പ്പ് സ്‌റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലക്കേസ് പ്രതിയായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്. സുനിലിനെ കൂടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. വീട്ടിലെ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.

webdesk13: