X

രണ്ടുവര്‍ഷത്തിനിടെ 597 പിടികിട്ടാപുള്ളികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 597 പിടികിട്ടാപുള്ളികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 101 രാജ്യങ്ങളില്‍നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍രി വ്യക്തമാക്കി. ദുബായ് പോലീസ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ദുബായ് വേള്‍ഡ് പോലീസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര സഹകരണത്തില്‍ ദുബായ് പോലീസിന്റെ പങ്കിനെക്കുറിച്ചു സംസാരിച്ച അദ്ദേഹം കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍പെട്ടവരെയാണ് പിടികൂടിയതെന്ന് വിശദീകരിച്ചു.
വ്യാജരേഖ ചമയ്ക്കല്‍, മോഷണം, ആസൂത്രിത കൊലപാതകം, കവര്‍ച്ച, മോഷണശ്രമം തുടങ്ങി വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി വിവിധ വിദേശരാജ്യങ്ങള്‍ തിരയുന്ന 85 പിടികിട്ടാപ്പുള്ളികളെ അതാത് രാജ്യത്തേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ലഫ്റ്റനന്റ് ജനറല്‍ അല്‍ മാരി കൂട്ടിച്ചേര്‍ത്തു.
ഇവര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ദുബൈയില്‍ എത്തിയവരായിരുന്നു

webdesk13: