X

സലിം സ്‌കൂട്ടറിൽ സമ്മേളനത്തിന് എത്തും.

ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും ലീഗ് പ്രവർത്തകൻ സ്‌കൂട്ടറിൽ യാത്ര തിരിച്ചു.പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായ മതുപ്പുള്ളി സ്വദേശിയും – മുൻ പ്രവാസിയുമായ സലീമാണ് രാവിലെ കൂറ്റനാട് നിന്ന് യാത്ര പുറപ്പെടുന്നത്. 600 കിലോമീറ്ററോളം തൻ്റെ സ്‌കൂട്ടറിൽ യാത്ര ചെയ്ത് സംഘടനയുടെ ഐതിഹാസമായ സമ്മേളന ചരിത്രത്തിത്തിന്റെ ഭാഗമാവുകയാണ് സലീമിന്റെ ലക്‌ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ലീഗ് പ്രവർത്തകർ ആവേശഭരിതരായാണ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നത്.വൈകീട്ട് നാലു മണിക്ക് പാലക്കാട് നഗരത്തിൽ സലീമിന് സ്വീകരണം നൽകും

webdesk13: