X

മലപ്പുറത്ത്​ ഭൂചലനമെന്ന് സംശയം ;അസാധാരണ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ

നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.അതേസമയം, സംഭവിച്ചത്​ ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.രാത്രി എട്ടിനു ശേഷം കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്​, കാവുങ്ങൽ വലിയങ്ങാടി, ഇത്തിൾ പറമ്പ്​, വാറ​ങ്കോട്​, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിലാണ് നേരിയ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.അസാധാരണ ശബ്​ദവും വിറയലും അനുഭവപ്പെട്ടതായാണ്​ പ്രദേശത്തുള്ളവർ വ്യക്തമാക്കുന്നത്.നാശനഷ്ടങ്ങളൊന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ല

 

webdesk15: