X

കുറെ മണിക്കൂറുകള്‍ കഴിഞ്ഞു. തല കാലിനടിയിലാണ്. കടുത്ത ദാഹത്താല്‍ ഞാനെന്റെ മൂത്രം കുടിച്ചു….!

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ അതിദാരുണരംഗങ്ങള്‍ക്കിടെ പുറത്തെത്തിക്കപ്പെട്ടവരുടെ രോദനങ്ങളും വിവരണങ്ങളും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കടുത്ത ദാഹത്തിലും വിശപ്പിലും സ്വന്തം മൂത്രം കുടിച്ച കഥയാണ് മരുത് ബാബാഗോളുവിന് പറയാനുള്ളത്. പൊടുന്നനെയാണ് ഞാന്‍ കെട്ടിടത്തിന്‍രെ അവശിഷ്ടങ്ങളില്‍ പെട്ടതായി അറിയുന്നത്. ഇരുട്ടായതാണോ എന്നെല്ലാം ആലോചിച്ചു. പെട്ടെന്ന് ഓടാന്‍ നോക്കി. രണ്ടുനിലകള്‍ക്കുള്ളിലെ പടിയിലായിരുന്നു ഞാന്‍. കാല്‍ തലയ്ക്ക് അടിയിലായാണ ്കിടപ്പ്. മൂന്നുദിവസമായി. കാലിലെ ഷൂ ഊരി അതില്‍ മൂത്രമൊഴിച്ച് കുടിച്ചാണ് മണിക്കൂറുകളും ദിവസങ്ങളും തള്ളിനീക്കിയത്. ഒരാഴ്ചക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ച 26 കാരന്‍ പറഞ്ഞു.
രണ്ടാം ഭൂകമ്പം സത്യത്തില്‍ തനിക്ക് ഗുണകരമായി. അതില്‍ തന്റെ കൈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വേര്‍പെട്ടു. പിന്നീടാണ് രക്ഷാപ്രവര്‍ത്തകരുടെയും ക്രെയിനിന്റെയും മറ്റും ശബ്ദം കേട്ടുതുടങ്ങിയത്. ആശുപത്രിയില്‍ അനുഭവം വിവരിക്കുമ്പോള്‍ കേട്ടുനിന്നവര്‍ അല്ഭുതം കൂറുന്നു. കാര്‍ഡ്രൈവറാണ് മരുത്. രാഷ്ട്രീയക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ചിലര്‍ പങ്കുവെച്ചു. ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ല. പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നത്. രക്ഷപ്പെട്ടവര്‍ പറയുന്നു. ഇതിനകം 35000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കിയിട്ടുള്ളത്.

Chandrika Web: