X
    Categories: indiaNews

സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേയ്സിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകും

ന്യുഡല്‍ഹി : ജെറ്റ് എയര്‍വേയ്സിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകും. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം പതിയെ മന്ദഗതിയിലായത്.ജീവനക്കാരെ പിരിച്ചുവിടാതെ അവരുടെ ശബളത്തില്‍ നിന്നും 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. താല്‍കാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ ശബളം വെട്ടിക്കുറക്കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവില്‍ എയര്‍ലൈനിലുളളത് ഏകദേശം 250 ജീവനക്കാരാണ്. രാജ്യത്തെ എറ്റവും ജനപ്രിയമായ എയര്‍ലൈനുകളില്‍ ഒന്നായിരുന്നു ജെറ്റ് എയര്‍വേസ്. 2019 ല്‍ ജെറ്റ് എയര്‍വേയ്സ് കടക്കെണിയിലാവുകയായിരുന്നു. തുടര്‍ന്ന് 2019 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

web desk 3: