X
    Categories: CultureMoreViews

എസ്പിനോസ് ഗാര്‍സസ് യു.എന്‍ പ്രസിഡണ്ട്; തലപ്പത്തെത്തുന്ന നാലാമത്തെ വനിത

യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ ജനറല്‍ അസംബ്ലി പ്രസിഡണ്ടാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാര്‍സെസ്.

ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബത്ത് ഫോറസ് ഫ്‌ളേക്കിനെയാണ് ഗാര്‍സെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകള്‍ക്കാണ് ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ബഹ്‌റിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലീഫ പ്രസിഡണ്ട് പദം അലങ്കരിച്ച ശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ് ഗാര്‍സെസ്.

ഇപ്പോഴത്തെ പ്രസിഡണ്ട് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറില്‍ സ്ഥാനമൊഴിയും. ഈ ഒഴിവിലേക്കാണ് ഗാരസെസ് നിയമിക്കപ്പെടുക. ഒരു വര്‍ഷത്തേക്കാണ് നിയമനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: