X

കുസാറ്റില്‍ ഇന്‍സ്ട്രിയല്‍ ഓട്ടോമേഷന്‍ പരിശീലനം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന ഇന്‍സ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്റ് മെഷര്‍മെന്റ്‌സില്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സില്‍ ഡ്രൈവുകള്‍, വാല്‍വുകള്‍, വിവിധയിനം കണ്‍ട്രോളുകള്‍ എന്നിവയില്‍ വിശദമായ പഠനാവസരവും സര്‍ഫസ് റഫ്‌നെസ് ടെസ്റ്റര്‍, പ്രൊഫൈല്‍ പ്രൊജക്ടര്‍, സ്‌ട്രെയിന്‍ മെഷര്‍മെന്റ്, വൈബ്രേഷന്‍ അനാലിസിസ് സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ പ്രവൃത്തി പരിചയവും നല്‍കുന്നു. നാല് ആഴ്ച ദൈര്‍ഘ്യമുള്ളതാണ് പരിശീലന പരിപാടി. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496215993.

chandrika: