X
    Categories: indiaNews

400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് എട്ട് വയസുകാരന്‍, രക്ഷാപ്രവര്‍ത്തനം ശ്രമകരം

മധ്യപ്രദേശിലെ ബിട്ടുളില്‍ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം ഏറ്റെടുത്തു. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.

സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് അപകടം. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കുഴല്‍ കിണര്‍ ഇരുമ്പ് പാളി കൊണ്ട് മൂടിയിരുന്നു. എന്നാല്‍ കുട്ടി ഇത് നീക്കി എങ്ങനെ ഉള്ളില്‍ കുടുങ്ങി എന്നതിന് വ്യക്തതയില്ല. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീഴുന്നത്.

web desk 3: