X

ലോകം കാത്തിരിക്കുന്ന എല്‍ക്ലാസിക്കോ കിക്കോഫിന് ഇനി മിനുട്ടുകള്‍മാത്രം, ആത്മവിശ്വാസത്തോടെ റയലും ബാര്‍സയും

 

ലോകക്ലബ് ഫുട്‌ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ എല്‍ക്ലാസിക്കോയുടെ കിക്കോഫിന് ഇനി മിനുട്ടകള്‍ മാത്രം ബാക്കി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ  ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് കിക്കോഫ്. മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ കാണാം. സ്‌പെയ്‌നിലെ ബന്ധവൈരികളായ റയല്‍-ബാര്‍സ വശിയേറിയ മത്സരത്തില്‍ തീപ്പാറുമെന്ന പ്രതീക്ഷയലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍.

ഫിഫ ക്ലബ് ലോകകിരീടം ചൂടിയാണ് റയല്‍ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്നത്. പരിക്കിന്റെ പിടിലായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനങ്ങളില്‍ നിന്നു വിട്ടുനിന്ന നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് റയലിന് ആശ്വാസമാണ്. ചാമ്പ്യന്‍സ് ലീഗിലും മറ്റു ടൂര്‍ണമെന്റുകളിലും യഥേഷ്ടം ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോയുടെ ലാലിലെ പ്രകടനം ഈ സീസണില്‍ പിന്നോട്ടുപോയത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാര്‍സക്കെരിരെ ഗോളടിച്ച് ലീഗിലെ മോശം ഫോമിന് അറുത്തിവരു്ത്താനാവും താരത്തിന്റെ ശ്രമം. വെല്‍സ് താരം ഗാരെത് ബെയ്ല്‍ ആദ്യ ഇലവനില്‍ മടങ്ങി വരുന്നതും റയല്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബെയ്ല്‍ ആദ്യ ഇലനില്‍ കളിക്കുകയാണെങ്കില്‍ പരിശീലകന്‍ സിദ്ദാന്‍ ക്രിസ്റ്റ്യാനോ-ബെന്‍സീമ-ബെയ്ല്‍ സഖ്യത്തെയാവും ആക്രമണത്തിന്റെ ചുമതലയേല്‍പ്പിക്കുക. സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാര്‍സയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഇരുപാദങ്ങളിലായി 5-1ന്റെ ജയം റയലിനൊപ്പമായിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിനു അടിയറവുവെച്ച ലീഗ് കിരീടം തിരിച്ചെടുക്കാന്‍ ഒരുങ്ങിയാവും പരിശീലകന്‍ ഏര്‍ണസ്‌റ്റോ വാല്‍വെര്‍ദേ കിഴീല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും ഇന്ന് സാന്റിയാഗോയിലിറങ്ങുക. ലീഗില്‍ അപരാജിത കുതിപ്പു തുടരുന്ന ബാര്‍സക്ക് റയലുമായി ഇപ്പോള്‍ 11 പോയന്റിന്റെ വ്യക്തമായ ലീഡാണുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ കിരീടം തിരിച്ചു പിടിക്കാന്‍ ഒരുപടി കൂടി കൂടുതല്‍ അടുക്കാനാകും ബാര്‍സയുടെ ശ്രമം. അതേസമയം പരിക്കു കാരണം നായകന്‍ ഇനിയേസ്റ്റയുടെ സേവനം ബാര്‍സ ലഭിക്കാത്തത് ടീമിന് തിരിച്ചടിയാവും. മുന്നേറ്റ നിരയില്‍ മെസ്സിക്കും ലൂയിസ് സുവാരസിനൊപ്പം നെയ്യമറിനു പകരമായി ടീമിലെത്തിച്ച ബ്രസീലിയന്‍ താരം പൗളീഞ്ഞോയായിരിക്കും പന്തു തട്ടുക. ലീഗില്‍ മൂവരുംകൂടി 29 ഗോളുകളാണ് അടിച്ചുകൂടിയത്. 14 ഗോളുമായി ലീഗില്‍ ടോപ്‌സ്‌കോററായ ലയണല്‍ മെസ്സിയുടെ പ്രകടനത്തെ തന്നെയാവും ബാര്‍സ ഇന്നു കൂടുതല്‍ ആശ്രയിക്കുക. ലീഗില്‍ അവസാനമായി ഇരുവരും റയലിന്റെ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബാര്‍സ 3-2ന് ജയം സ്വന്തമാക്കുകയായിരുന്നു.

chandrika: