X

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇ-സിഗരറ്റിന്റെ ഉപയോഗംകൂടുന്നു; തൃശ്ശൂരില്‍ പിടിച്ചത് വന്‍ശേഖരം

തൃശ്ശൂര്‍ നഗരത്തിലെ പലയിടങ്ങളില്‍ നിന്നായി ഇലക്രിക് സിഗരറ്റുകളുടെ വന്‍ശേഖരം പിടിച്ചെടുത്തു. വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റുസെന്റര്‍, വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പൊലീസും, തൃശ്ശൂര്‍ സിറ്റി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നും രക്ഷിതാക്കള്‍ ഇ-സിഗരറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള പരിശോധന. വിദ്യാര്‍ഥിയില്‍ നിന്ന് രക്ഷിതാക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആ വിവരം ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കടകളില്‍ പരിശോധന നടത്തി അനധികൃത സിഗരറ്റ് പിടിച്ചെടുത്തത്. ഒരു സിഗരറ്റിന് ഏകദേശം 2500 രൂപയോളമാണ് ഈടാക്കിയിരുന്നത്. ഇലക്ട്രിക് സിഗരറ്റിന്റെ ഉപയോഗവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചതാണ്. ഒരുതവണ ഉപയോഗിച്ചാല്‍ തന്നെ കുട്ടികളിതിന് അടിമപ്പെട്ടുപോകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

webdesk14: