X

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന് സര്‍വ്വകകക്ഷിയോഗം ചേരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്.

വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള വിവിധ പാര്‍ട്ടികളുടെ ആക്ഷേപം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെ കുറിച്ച് വ്യാപക പരാതികളാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയിരുന്നത്. തെരഞ്ഞെടുപ്പ് കൂടുതൽ സുത്യാരമാക്കുന്നതിനും, സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതിനുമുള്ള നടപടികളും യോഗം ചർച്ച ചെയ്യും. ഇതരസംസ്ഥാനങ്ങളിലുള്ളവരുടെ വോട്ടവകാശ വിനിയോഗവും, നിശബ്ദ പ്രചരണ സമയത്ത് അച്ചടിമാധ്യമങ്ങൾ വഴിയുള്ള പരസ്യം ഒഴിവാക്കണമെന്ന നിർദ്ദേശവും ചർച്ചയാകും.
ഏഴ് ദേശീയ പാർട്ടികളുടെയും 51 സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

chandrika: