X

കര്‍ണാടക തെരഞ്ഞെടുപ്പ്: ആര്‍.ആര്‍ നഗറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ ആര്‍.ആര്‍ നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു. ബംഗളൂരുവിലെ ഫഌറ്റില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ മെയ് 28ന് വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കന്നതിന് വേണ്ടിയാകാം ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശേഖരിച്ചത് എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനം വന്നിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ബംഗളൂരുവിലെ ചേരിയില്‍ താമസിക്കുന്നവരില്‍ നിന്ന് ശേഖരിച്ച തിരിച്ചറിയല്‍ രേഖകളാണ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത്. ഈ കാര്‍ഡിന്റെ ഉടമകളില്‍ ചിലരെ കമ്മീഷനെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കാര്‍ഡുകള്‍ വോട്ടെടുപ്പിനുവേണ്ടി സ്വാധീനിക്കാനായി ശേഖരിച്ചതാണെന്ന് തെളിഞ്ഞത്.

chandrika: