X

മുസ്‌ലിംലീഗ് ദേശരക്ഷായാത്രയ്‌ക്ക് പയ്യന്നൂരില്‍ ആവേശതുടക്കം

പയ്യന്നൂര്‍: ഭിന്നതയാല്‍ അകലം തീര്‍ത്ത് മാനവ ഹൃദയങ്ങളെ അകറ്റാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഐക്യപ്പെടലിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മുസ്‌ലിംലീഗ് ദേശരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ തുടക്കം.

‘ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യയോടൊപ്പം’ മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി നയിക്കുന്ന ദേശരക്ഷായത്ര സംസ്ഥാനധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജാഥാ നായകന്‍ കരീം ചേലേരിക്ക് പതാക കെെമാറി.

വിശ്വാസങ്ങളിലുള്‍പ്പെടെ ഫാസിസം വെല്ലുവിളിയുയര്‍ത്തുന്ന കാലത്ത് ഒരുമയുടെ സന്ദേശവുമായാണ് മുസ്‌ലിംലീഗ് യാത്ര. വര്‍ഗീയതയും വിഭാഗീയതയും രാജ്യത്തുടനീളം അപകടത്തിലേക്ക് നയിക്കും സാഹചര്യത്തില്‍
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ് കൂടി ലക്ഷ്യമാക്കിയാണ് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ദേശരക്ഷായാത്ര നടത്തുന്നത്.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന വെെസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി അധ്യക്ഷനായി. ഷിബു മീരാന്‍ പ്രഭാഷണം നടത്തി. ജാഥാ നായകന്‍ അബ്ദുല്‍ കരീം ചേലേരി, ഉപനായകന്‍ കെ.ടി സഹദുല്ല, ഡയറക്ടര്‍ മഹമൂദ് കടവത്തൂര്‍, മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സുധീഷ് കടന്നപ്പള്ളി, കെ.എ ഫിലിപ്പ്, ഇല്ലിക്കല്‍ അഗസ്തി, ജോസഫ് മുള്ളന്‍മട, ടി മനോജ് കുമാര്‍ പ്രസംഗിച്ചു.
മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ.എ ലത്തീഫ്, വി.പി വമ്പന്‍, എസ് മുഹമ്മദ്, കെ.പി താഹിര്‍, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി.എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി.കെ മുഹമ്മദ്, എം.പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി മുസ്തഫ, എന്‍.കെ റഫീഖ്, പി.കെ സുബെെര്‍, ബി.കെ അഹമ്മദ്, പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളായ കെ.കെ അഷ്റഫ്, ഇഖ്ബാൽ കോയിപ്ര, എ.പി ഹാരിസ്, ഉസ്മാൻ കരപ്പാത്ത്, എസ്.എ ഷുക്കൂർ ഹാജി, ടി.പി മഹമൂദ് ഹാജി, പി.എം ലത്തീഫ്, ടി.പി മുസ്തഫ എം.എൻ.പി അബ്ദുറഹിമാൻ, പി മുസ്തഫ, വി.കെ.പി ഇസ്മായിൽ, പി.കെ അബ്ദുൽ ഖാദർ മൗലവി, എസ്.കെ നൗഷാദ്, എം.കെ ഷമീമ, സജീർ ഇഖ്ബാൽ, ജിയാസ് വെള്ളുർ, സക്കീർ തായിറ്റേരി, അൻവർ ഷക്കീർ, കെ.പി അബ്ദുല്ല, ഫായിസ് കവ്വായി, ടി.പി അബ്ബാസ് ഹാജി, ഉമര്‍ അരിപ്പാമ്പ്ര, ഹനീഫ ഏഴാം മെെല്‍, സീനത്ത് പെരിങ്ങോം, പി.എം ഷുഹൈബ,
കക്കുളത്ത് അബ്ദുൽ ഖാദർ, ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, അഹമ്മദ് പോത്താംകണ്ടം, അലി പാലക്കോട് പങ്കെടുത്തു.

webdesk13: