X

എറണാകുളം-കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ പരിശോധനകള്‍ തുടര്‍ന്ന് വരികയാണ്. രാത്രി ഒന്‍പത് മണിക്ക് കോഴിക്കോട് നിന്നും മംഗലുരുവിലേക്ക് സ്‌പെഷ്യല്‍ പാസഞ്ചര്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാട് നിന്നും ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ റൂട്ടിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.

chandrika: