X
    Categories: Video Stories

കോളേജ് വിദ്യാർഥിനികൾക്ക് സംസ്ഥാനതല പ്രബന്ധരചനാ മത്സരം

ലോക വനിതാദിനത്തോടനുബന്ധിച്ച് സൈതൂന വുമൺസ് ക്ലബ്ബും ഫസ്ഫരി സെന്റർ ഫോർ സോഷ്യൽ എംപവർമെന്റും സംയുക്തമായി കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാനതല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു.

“മുസ്ലിം സ്ത്രീയുടെ വ്യക്തി-സാമൂഹ്യ ജീവതങ്ങൾക്കു മേലുള്ള നവ സ്വാതന്ത്ര്യവാദ കയ്യേറ്റങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മികച്ച സൃഷ്ടികൾക്ക് യഥാക്രമം 6000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും പത്ത് മികച്ച രചനകൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ പ്രസിദ്ധ ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. ആറുപേജിൽ കവിയാത്ത രചനകൾ zaithunaclub@gmail.com , info@fazfari.org എന്നീ ഇമെയിൽ വിലാസത്തിലോ Fazfari Centre for Social Empowerment ( Fazfari Campus, Padinhattummuri PO, Malappuram 676 506 എന്ന വിലാസത്തിൽ തപാലായോ മാർച്ച് 12 നു മുമ്പായി അയക്കുക.

ബഹുസ്വരതയെ ഉൾക്കൊള്ളാനാവാതെ മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തോടും ജീവിതരീതിയോടും ലിബറലുകൾ വച്ചുപുലർത്തുന്ന അസഹിഷ്ണുത മുസ്ലിം സ്ത്രീയുടെ വ്യക്തി-സാമൂഹിക ജീവിതത്തിനുമേൽ വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഈ അസഹിഷ്ണുതക്കും പരിഹാസത്തിനും എതിരെ ലോകാടിസ്ഥാനത്തിൽ സ്ത്രീ കൂട്ടായ്മകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും സംഘാടകർ അറിയിച്ചു. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9633641477 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: