X

ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്ന് മുസ്‌ലീം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍.
ന്യൂനപക്ഷങ്ങള്‍ ലീഗിനെ വിശ്വസിക്കുന്നത്തിന്റെ തെളിവാണ് കോഴിക്കോട് സമ്മേളനമെന്നും സമുദായ വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ അത് ദൂരീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ലീഗ് അട്ടിപ്പേര്‍ അവകാശപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അട്ടിപ്പേര്‍ എന്നതിന്റെ അര്‍ത്ഥം തന്നെ അറിയില്ലെന്നും ഇ.ടി കുറ്റപ്പെടുത്തി. സര്‍ക്കാറിന് രാഷ്ട്രീയ താല്‍പ്പര്യമാണ് വിസി നിയമനത്തില്ലെന്നും ഗവര്‍ണറോട് ശത്രുത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യമാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ യുദ്ധമെന്നും ഇ.ടി കൂട്ടിചേര്‍ത്തു.

web desk 3: