X
    Categories: indiaNews

പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിത് ഉടനെ പുനഃ പരിശോധിക്കണം; പാര്‍ലമെന്റില്‍ ഇ.ടി

പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. അത് ഉടനെ പുനഃ പരിശോധിച്ച് അവരോട് കാണിച്ച ക്രൂരത തിരുത്തണമെന്നും ഇന്ന് പാര്‍ലമെന്റില്‍ എംപി.ആവശ്യപ്പെട്ടു.

ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സ്‌കോളര്‍ഷിപ് സാമൂഹ്യ നീതി ട്രൈബല്‍ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിയില്‍ നടന്ന് വരുന്ന പദ്ധതി പ്രകാരമാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ നല്‍കുകയില്ലെന്ന ഗവണ്മെന്റ് തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

അതില്‍ ഏറ്റവും വിചിത്രമായ ഒരു കാര്യം ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷ ഇക്കൊല്ലവും എല്ലാ വിദ്യാര്‍ത്ഥികളും സമര്‍പ്പിക്കുകയും അതിന്റെ സൂക്ഷ്മ പരിശോധനയടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു വെന്നുവെന്നുള്ളതാണ്. ഗവണ്മെന്റ് വളരെ അടിയന്തിരമായി മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഈ തീരുമാനം പുനഃ പരിശോധിച്ച് ഈ സ്‌കോളര്‍ഷിപ്പ് പുനഃ സ്ഥാപിക്കണമെന്നും ഇപ്പോള്‍ കെട്ടി കിടക്കുന്ന അപേക്ഷകള്‍ പെട്ടന്ന് തന്നെ അനുവദിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

web desk 3: