X

സിബാഖ്-22: ദേശീയ കലോത്സവവും ബിരുദ ദാന നേതൃസ്മൃതി സമ്മേളനവും നടന്നു

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖ്-22 ദേശീയ കലോത്സവവും ബിരുദ ദാന നേതൃസ്മൃതി സമ്മേളനവും നടന്നു. കേരളത്തിലെ 25 സഹസ്ഥാപനങ്ങളിലെ മത്സരാര്‍ത്ഥികളും അസം, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും മാറ്റുരച്ച കലാമേള. പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് ശേഷമാണ് 368 മത്സര ഇനങ്ങളില്‍ നടന്ന ഫൈനലില്‍ ഹൃദ്യമായ പ്രകടനങ്ങളുമായി അവര്‍ അണിനിരന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മത, ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ഹുദായില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവപണ്ഡിതര്‍ക്ക് ചാന്‍സലര്‍ കൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വ്വഹിച്ചു.

നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കരുതലോടെ നീങ്ങാന്‍ പണ്ഡിത നേതൃത്വത്തിന് സാധിക്കണം. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ യുക്തിഭദ്രമായി സംവദിക്കണം. വാക്കുകളോ പ്രവര്‍ത്തികളോ സമുദായ ഐക്യത്തിന് വിഘാതമുണ്ടാകുന്ന തരത്തിലാവരുത്. പ്രവര്‍ത്തനരംഗത്തും പ്രബോധന മേഖലയിലും അജണ്ടകളില്‍ മുന്‍ഗണനയുണ്ടാകണം. തല്‍പര കക്ഷികളും മാധ്യമങ്ങളും നിശ്ചയിക്കുന്ന അജണ്ടകള്‍ക്കനുസരിച്ച് നീങ്ങുന്ന പ്രവണത ഉണ്ടാകരുതെന്ന് തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

web desk 3: