X

എഫ്‌സിആര്‍എ നിയമ ഭേദഗതി; ജനാധിപത്യവിരുദ്ധം ഇടി മുഹമ്മദ് ബഷീര്‍ എംപി

ന്യൂഡല്‍ഹി: എഫ്.സി.ആര്‍.എ നിയമ ഭേദഗതി മതവിദ്വേഷത്തില്‍ അധിഷ്ഠിതമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഇതു സംബന്ധമായ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള സംഘങ്ങളെ നിലനില്‍ക്കാന്‍ അനുവദിക്കുകയും അല്ലാത്തവരെ സ്വാഭാവിക മരണത്തിലേക്ക് തള്ളുകയും ചെയ്യുന്ന നിയമമാണിത്. സങ്കടപ്പെടുന്നവര്‍ക്കും അശരണര്‍ക്കും പ്രത്യേകിച്ചു ജീവകാരുണ്യ രംഗത്തും വിവിധ മേഖലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി സംഘങ്ങളുണ്ട്. അവരെ വില കുറച്ച് കാണുകയും താഴ്ത്തികെട്ടുകയും ചെയ്യുരുത്. ഒരു സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് പരാതി കിട്ടിയാല്‍ ഒരു ഹൃസ്വ അന്വേഷണം നടത്തുകയും അതിലൂടെ അവര്‍ക്കുള്ള ധനസഹായം നിര്‍ത്തല്‍ ചെയ്യുവാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാരിന് സാഹചര്യം ഒരുക്കുന്ന വളരെ പ്രാകൃതമായ നിയമമാണിത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ക്രൂരവുമാണ്. സര്‍ക്കാറിന് ഈ നിയം അമിതാധികാരം നല്‍കുന്നു. ഇത് തികച്ചും തെറ്റായ നീക്കമാണ്. സര്‍ക്കാര്‍ ഈ ബില്ലില്‍ നിന്നും പിന്തിരിയണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

chandrika: