X

സുവര്‍ണ ക്ഷേത്രത്തിന് സമീപം ഒരാഴ്ചക്കുള്ളിൽ മൂന്ന് സ്ഫോടനം ;5 പേര്‍ അറസ്റ്റില്‍

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയും സ്ഫോടനമുണ്ടായി. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടന ശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന സ്ഥലത്തുനിന്ന് ലഘുലേഖകൾ കണ്ടെത്തിയതായും സൂചനകളുണ്ട്. ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്

webdesk15: