X

വെല്ലുവിളികളെ പക്വതയോടെ നേരിടുക: ഹൈദരലി തങ്ങള്‍

 

കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന പലതും ദക്ഷിണേന്ത്യയിലേക്കും കേരളത്തിലേക്ക് തന്നെയും വ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. കോഴിക്കോട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഏകസിവില്‍കോഡ്, ബീഫ് വിഷയങ്ങള്‍ ഉള്‍പ്പെടെ വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് ചിലര്‍. ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമായ രാജ്യത്തെ ഫാഷിസ്റ്റ് നടപടികളോട് സംയമനത്തോടെയും പക്വതയോടെയും പ്രതികരിക്കണം. മുസ്്‌ലിം സമുദായം ഐക്യത്തോടെ നില്‍ക്കുന്നതോടൊപ്പം മതേതര കക്ഷികളുമായും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുമായും യോജിപ്പോടെ നീങ്ങണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, പി ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), എം.ഐ അബ്ദുല്‍അസീസ്, ശൈഖ്മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ ഇസ്്്‌ലാമി), സയ്യിദ് അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍, എ നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), അബുല്‍ഖൈര്‍ മൗലവി(തബ്്‌ലീഗ് ജമാഅത്ത്), കെ.വി കുഞ്ഞമ്മദ് (എം.എസ്.എസ്), സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, കോഴിക്കോട് ഖാസി നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഭാരവാഹികളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ്കുട്ടി, സി മോയിന്‍കുട്ടി, എം.സി മായിന്‍ഹാജി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, അഡ്വ.യു.എ ലത്തീഫ്, കെ.എസ് ഹംസ, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി അബ്ദുല്‍ഹമീദ്, പി ഉബൈദുല്ല, എം ഉമ്മര്‍, സി മമ്മുട്ടി, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ തമിഴ്‌നാട്, ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി, മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹിമാന്‍, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡോ.കെ മൊയ്തു, ടി.കെ പരീക്കുട്ടി ഹാജി, ഉമ്മര്‍പാണ്ടികശാല, എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍ സംബന്ധിച്ചു.

chandrika: