Connect with us

Video Stories

വെല്ലുവിളികളെ പക്വതയോടെ നേരിടുക: ഹൈദരലി തങ്ങള്‍

Published

on

 

കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന പലതും ദക്ഷിണേന്ത്യയിലേക്കും കേരളത്തിലേക്ക് തന്നെയും വ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. കോഴിക്കോട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഏകസിവില്‍കോഡ്, ബീഫ് വിഷയങ്ങള്‍ ഉള്‍പ്പെടെ വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് ചിലര്‍. ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമായ രാജ്യത്തെ ഫാഷിസ്റ്റ് നടപടികളോട് സംയമനത്തോടെയും പക്വതയോടെയും പ്രതികരിക്കണം. മുസ്്‌ലിം സമുദായം ഐക്യത്തോടെ നില്‍ക്കുന്നതോടൊപ്പം മതേതര കക്ഷികളുമായും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുമായും യോജിപ്പോടെ നീങ്ങണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, പി ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), എം.ഐ അബ്ദുല്‍അസീസ്, ശൈഖ്മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ ഇസ്്്‌ലാമി), സയ്യിദ് അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍, എ നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), അബുല്‍ഖൈര്‍ മൗലവി(തബ്്‌ലീഗ് ജമാഅത്ത്), കെ.വി കുഞ്ഞമ്മദ് (എം.എസ്.എസ്), സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, കോഴിക്കോട് ഖാസി നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഭാരവാഹികളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ്കുട്ടി, സി മോയിന്‍കുട്ടി, എം.സി മായിന്‍ഹാജി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, അഡ്വ.യു.എ ലത്തീഫ്, കെ.എസ് ഹംസ, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി അബ്ദുല്‍ഹമീദ്, പി ഉബൈദുല്ല, എം ഉമ്മര്‍, സി മമ്മുട്ടി, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ തമിഴ്‌നാട്, ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി, മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹിമാന്‍, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡോ.കെ മൊയ്തു, ടി.കെ പരീക്കുട്ടി ഹാജി, ഉമ്മര്‍പാണ്ടികശാല, എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്‌

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

Published

on

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.

Continue Reading

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

Trending