X

പ്രശസ്ത ഗായകന്‍ കെ കെ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെ(കൃഷ്ണകുമാര്‍ കുന്നത്ത്) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. 53 വയസായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാത്തി, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

web desk 3: