X

ഒടുവില്‍ കീഴടങ്ങി കേന്ദ്രം; മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കേന്ദ്രം. രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

കര്‍ഷകര്‍ ഭൂരിഭാഗവും ദരിദ്രരാണ്. അവരുടെ വേദന മനസിലാക്കുന്നു. നിയമം മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു- മോദി പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങളോടും കര്‍ഷകരുടെ സമരത്തോടും മുഖം തിരിച്ച കേന്ദ്ര സര്‍ക്കാരിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു. സമരവേളയിലെല്ലാം കര്‍ഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരടക്കം പലവേളയിലും പ്രതികരിച്ചത്. എന്നാല്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാരനിന് രാജ്യത്തെ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.

രണ്ട് വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

web desk 1: