X
    Categories: indiaNews

കാര്‍ഷിക നിയമം പിന്‍വലിക്കില്ല; വേണമെങ്കില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍. കര്‍ഷകനെ സഹായിക്കാനും കാര്‍ഷിക മേഖലയില്‍ വികസനത്തിനുമാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ച ചെയ്യണം. ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ അറിയിക്കണം.

നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. നിയമം എം എസ് പിയെയോ എപിഎംയെയോ ബാധിക്കില്ല. എട്ട് ഭേദഗതികള്‍ കൊണ്ടുവരാമെന്ന് കര്‍ഷക സംഘടനകള്‍ക്ക് എഴുതി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. സര്‍ക്കാരുമായി പലതവണ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

 

web desk 1: