X

അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു

ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു

പാകിസ്താന്റെ രാജ്യാര്‍തിര്‍ത്തി സേനയിലെ രണ്ട് സൈനികരും 13 റേഞ്ചഴ്സ് സൈനികരുമാണ് കൊല്ലപ്പെട്ടിത്. നേരത്തെ കത്വയില്‍ ഇന്ത്യ നടത്തിയ തിരിച്ചടില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് നമ്മള്‍ ശക്തമായ മറുപടി നല്‍കിയതായി മുതിര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.

കഴിഞ്ഞ 12 മണിക്കൂറിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് ആറു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. പ്രകോപനമില്ലാതെ പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഉചിതമായ മറുപടി നല്‍കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബിഎസ്എഫിന് വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

രജോരി, സാംബ, ആര്‍എസ് പുര, സചേത്ഗഡ് തുടങ്ങിയ മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറായി വെടിവെപ്പ് തുടരുകയാണ്. ഇതുവരെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. പാക് വെടിവെപ്പില്‍ ഇന്നലെ ഒരു ബിഎസ്എഫ് സൈനികനും കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നൗഷെറ, സുന്ദര്‍ബനി, പല്ലന്‍വാല എന്നിവിടങ്ങളില്‍ പാക് ഷെല്ലാക്രമണം ആരംഭിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Web Desk: