X

ശബരിമലയില്‍ അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി;മന്ത്രി കെ. രാജന്‍

ശബരിമല: ഇത്തവണ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് 40 ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ. രാജന്‍. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥടനം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ നിലക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.

അതുകൂടാതെ അപകട സാധ്യതയുള്ള അഞ്ച് സ്ഥലങ്ങളും പ്രത്യേകമായി കണ്ടെത്തുകയായിരുന്നു. ഇനി അഥവാ എന്തെങ്കിലും അപകടങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള ആറ് സ്ഥലങ്ങളും കണ്ടെത്തി. ഒരു സമയത്ത് സന്നിധാന പരിസരങ്ങളുമായി രണ്ടുലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. ഓരോ മൂന്നു മണിക്കൂറിലേയും ഇടവേളകളിലായി തീര്‍ത്ഥാടനത്തെത്തുന്ന ഭക്തരുടെ എണ്ണം ഏകോപന ചുമതലയുള്ള കലക്ടറെ അറിയിക്കും

web desk 3: