X

കെ-റെയില്‍ പദ്ധതി; സമരം ശക്തമാക്കാന്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോ പോലീസോ ഭൂമിയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. അതിനായി മുഴുവന്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും സമിതി തീരുമാനിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ പൊതുഖജനാവ് കൊള്ളയടിക്കുന്നതിനെതിരെ വിവിധ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബങ്ക്, സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ലോണ്‍ അനുവദിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സമരം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചത്.

web desk 3: