X
    Categories: MoreViews

അഞ്ച് ഇരട്ട കുട്ടികള്‍; കൗതുകം മാറാതെ സി.വി.എം.എല്‍.പി സ്‌കൂള്‍

ചാലപ്പുറം വി.എം.എല്‍.പി സ്‌കൂളിലെ ഇരട്ട കൂട്ടം ഒത്തുകൂടിയപ്പോള്‍

എടച്ചേരി: സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചാലപ്പുറം വി.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൗതുകം വിട്ടുമാറിയിട്ടില്ല. പത്തോളം വരുന്ന ഇരട്ട കൂട്ടങ്ങളാണ് നൂറു പിന്നിട്ട ഈ വിദ്യാലയത്തെ വേറിട്ട വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചിരിക്കുന്നത്.140 ഓളം കുട്ടികള്‍ പഠിക്കുന്ന തൂണേരി പഞ്ചായത്തിലെ ചാലപ്പുറം വി.എം.എല്‍.പി സ്‌കൂളില്‍ അഞ്ച് ജോഡി ഇരട്ടകളാണ് നവാഗതരായി ഇവിടെ പ്രവേശനം നേടിയത്.
ചാലപ്പുറം കനവത്ത് അലിയുടെ മക്കളായ ഫൈഹ ഡാനിയ, ഫഹാന്‍ ഡാനിഷ്, കല്ലുമ്മല്‍ റഷീദിന്റെ മക്കളായ മുഹമ്മദ് റസിന്‍, റിസാന്‍ അബ്ദുള്ള, വട്ടക്കണ്ടി ഗഫൂറിന്റെ മക്കളായ മുഹമ്മദ് അനസ്, മുഹമ്മദ് ഉനൈസ്, ഒ.പി.ഹംസയുടെ മക്കളായ മുഹമ്മദ് സനാനീര്‍, സന ഫാത്തിമ, താഴെ കുനി റഫീക്കിന്റെ മക്കളായ ആയിഷ സജ, ഫാത്തിമ നജ എന്നീ വിദ്യാര്‍ത്ഥികളുടെ ഇരട്ട സഹവാസമാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്നത്. സ്‌കൂളിന് സമീപത്തെ താമസക്കാരായ ഇവര്‍ ഒരുമിച്ചാണ് രാവിലെ സ്‌കൂളിലേക്ക് വരുന്നതും തിരിച്ച് സ്‌കൂള്‍ വിട്ട് തിരിച്ച് പോകുന്നതും. ഇരട്ടകൂട്ടങ്ങള്‍ക്കൊപ്പമാണ് ഇവരുടെ കളിയും. രൂപസാദൃശ്യത്തിലെ സാമ്യത കാരണം അക്കിടി പറ്റിയ അധ്യാപകരും കുട്ടിക്കും നിരവധിയാണെ ന്ന് ഇവരുടെ അടുത്ത സുഹൃത്തുകളും സാക്ഷ്യപ്പെടുത്തുന്നു.

chandrika: