X

പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് അഡ്മിഷന്‍ സമയപരിധി നീട്ടണം: എം.പി അബ്ദുസമദ് സമദാനി എം.പി

മലപ്പുറം: അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ ഓഫ് ക്യാമ്പസുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് അഡ്മിഷനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അഡ്മിഷന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വി.സി, പി.വി.സി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഇമെയില്‍ അയച്ചു.

ഹയര്‍ സെക്കന്ററി വകുപ്പ് സ്‌കൂളുകളില്‍ പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാത്തതിനാല്‍ ഈ വര്‍ഷം എല്‍.എല്‍.ബി കോഴ്‌സില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്‍കി അഡ്മിഷന്‍ തിയ്യതി നീട്ടി നല്‍ണമെന്നും സമദാനി ആവശ്യപ്പെട്ടു.

webdesk11: