kerala
പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സ് അഡ്മിഷന് സമയപരിധി നീട്ടണം: എം.പി അബ്ദുസമദ് സമദാനി എം.പി
വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്കി അഡ്മിഷന് തിയ്യതി നീട്ടി നല്‍ണമെന്നും സമദാനി ആവശ്യപ്പെട്ടു.

മലപ്പുറം: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ ഓഫ് ക്യാമ്പസുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സ് അഡ്മിഷനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അഡ്മിഷന് ലഭിക്കാത്ത സാഹചര്യത്തില്‍ അഡ്മിഷന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വി.സി, പി.വി.സി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഇമെയില്‍ അയച്ചു.
ഹയര്‍ സെക്കന്ററി വകുപ്പ് സ്കൂളുകളില്‍ പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാത്തതിനാല്‍ ഈ വര്‍ഷം എല്‍.എല്‍.ബി കോഴ്സില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്കി അഡ്മിഷന് തിയ്യതി നീട്ടി നല്‍ണമെന്നും സമദാനി ആവശ്യപ്പെട്ടു.
kerala
അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കി
അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിവിളയില്‍ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒമ്പത് വയസുകാരിയെ കണ്ടെത്തിയത്. രാവിലെ ഇളയ കുട്ടി നിലത്തു വീണതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രചരണം; അധ്യാപികക്കെതിരെ കേസ്
കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്.

തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹിന്ദി അധ്യാപികക്കെതിരെയാണ് കേസെടുത്തത്.
സ്കൂളിലെ മറ്റൊരു അധ്യാപകന് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതരമായി അപസ്മാരം പിടിപ്പെട്ട് നാല് മാസം സ്കൂളില്‍ നിന്നും മാറി നിന്നിരുന്നു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. അപവാദ പ്രചാരണങ്ങള്‍ കാരണം വിദ്യാര്‍ത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടികക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പിന്നാലെയാണ് സ്കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തെലുകളാണ് ലഭിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന് പീഡിപ്പിച്ചു എന്ന് വാക്കാല്‍ പറഞ്ഞു പരത്തി. സഹ പ്രവര്‍ത്തകരോട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പറഞ്ഞു. കൂടാതെ വ്യാജ പരാതി പോലീസില്‍ നല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാര്‍ത്ത അടങ്ങിയ യൂടൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്ക് വെക്കുകയും ചെയ്തതിന്റെ തെളിവുകളുണ്ട്. ഇതിനു പിന്നാലെ അധ്യാപികയെ സസ്പെന്‍ന്റ് ചെയ്തെന്ന് സ്കൂള്‍ മാനേജ്മെന്റ അറിയിച്ചു. സംഭവത്തില്‍ CWC അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
film
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
നിര്‍മ്മാതാവിന് വധഭീഷണി യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു. അതേസമയം മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിലിട്ടതെന്നും ഇയാള്‍ നേതൃത്വത്തിലുള്ള പലരെയും വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് ഫെഫ്ക പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ശബ്ദസന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും സന്ദേശത്തില്‍ പറയുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
-
kerala2 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala20 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്