X

ഫോനി ആഞ്ഞടിക്കുന്നു ; മേഖലകളില്‍ കനത്ത ജാഗ്രത

ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍ പൂര്‍ണ്ണമായും ഒഡീഷയുടെ തീരദേശ മേഖലയിലാണ് ഫോനി ചുഴലിക്കാറ്റ് ആഞ്ഞ് വീശിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ബംഗാളിലേക്ക് അടുക്കുംതോറും കാറ്റിന്റെ ശക്തി കുറയും എന്നാണ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ നിഗമനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് വന്‍തോതില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആള്‍നാശം പരമാവധി കുറയ്ക്കാനുള്ള സത്വര നടപടികളാണ് സംസ്ഥാന സര്‍ക്കാരും ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും കൈക്കൊള്ളുന്നത്. ഒഡീഷയുടെ തീരമേഖലകളിലെ 14 ജില്ലകളില്‍ നിന്നും 12 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 900 ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും പ്രത്യേക സംഘങ്ങളെയും ഇവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്‌

web desk 3: