X

വളപട്ടണം ഫുട്ബോള്‍ ജയത്തോടെ കരുത്തറിയിച്ച് സൂപ്പര്‍ സ്റ്റുഡിയോ

കണ്ണൂര്‍: ആവേശപോരില്‍ ലിന്‍ഷാ മെഡിക്കല്‍സിനെ വീഴ്ത്തി സൂപ്പര്‍ സ്റ്റുഡയോ മലപ്പുറത്തിന്റെ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സൂപ്പര്‍ സ്റ്റുഡിയോ ജയിച്ച് കയറിയത്.
വളപട്ടണം ടൗണ്‍ സ്പപോര്‍ട്സ് ക്ലബ്ബ് ആതിഥ്യമരുളുന്ന എ.കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണകപ്പിനും ഒരുലക്ഷം രൂപയുടെ ഷെര്‍ലോണ്‍ പ്രെസ് മണിക്കും വേണ്ടി നടക്കുന്ന 29-ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുദ്ധസമാനമായിരുന്നു ഇന്നലെ നടന്ന മത്സരം. അവസാന നിമിഷം വരെ പൊരുതീയാണ് ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാട് അടിയറവ് പറഞ്ഞത്. പ്രാഥമിക റൗണ്ടില്‍ ഇന്നത്തെ മത്സരത്തില്‍ എന്‍.ടി.എല്‍ എഫ്.സി പാപ്പിനിശ്ശേരിയും മൂന്നാം അങ്കത്തിനിറങ്ങുന്ന സ്കെെബ്ലൂ എടപ്പാളുമായി ഏറ്റുമുട്ടും.

-pic വളപട്ടണം ഫുട്ബോളില്‍ ഇന്നലെ നടന്ന സൂപ്പര്‍ സ്റ്റുഡിയോ-ലിന്‍ഷാ മെഡിക്കല്‍സ് മത്സരത്തില്‍ നിന്ന്

Chandrika Web: